മാവേലിക്കര : പ്രവാസികളുടെ ആശങ്കയകറ്റാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ബി.ഡി ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽമുണ്ടപ്പള്ളി ആവശ്യപ്പെട്ടു. മലയാളികൾ ഏറ്റവും കൂടുതലുള്ള ഗൾഫ് നാടുകളിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ജോലിയും വേതനവും ഇല്ലാതെ കുടുസുമുറികളിൽ ഇരുപതിൽ കൂടുതൽ പേരാണ് ഇവിടെ ഭീതിയുടെ നിഴലിൽ കഴിയുന്നതെന്നത് ആശങ്ക ഉയർത്തുന്നു.ഇവർക്ക് ആശ്വാസം പകരുന്ന നടപടികളാണ് കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.