ഹരിപ്പാട്: കമ്മ്യൂണിറ്റി കിച്ചൻ രാഷ്ട്രീയവത്കരിച്ചുവെന്നാരോപിച്ച് ബി. ജെ. പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിന്റെ നേത്യത്വത്തിൽ നിയോജകമണ്ഡലം പ്രസിഡന്റുമാർ 12 മണിക്കൂർ ഉപവാസ സമരം നടത്തി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക അകലം പാലിച്ച് ബി. ജെ. പി ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ് . വിനോദ് ഉപവാസം അനുഷ്ഠിച്ചു. ഓൺലൈനായി കൂടിയ യോഗത്തിൽ മേഖലാ പ്രസിഡന്റ് കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിശ്വൻ കരുവാറ്റ, ശ്രീജിത്ത് പനയറ എന്നിവർ പങ്കെടുത്തു.