ആലപ്പുഴ: ജില്ലയിൽ നിലവിലുണ്ടായിരുന്ന മൂന്ന് കൊവിഡ്19 പോസിറ്റിവ് രോഗികളിൽ ഒരാൾ രോഗമുക്തനായി. വിദേശത്ത് നിന്നെത്തിയ തണ്ണീർമുക്കം സ്വദേശിയുടെ സാമ്പിൾ ഫലമാണ് ഇന്നലെ നെഗറ്റീവായത്. ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് ചെങ്ങന്നൂർ സ്വദേശികളുടെ ഫലം പോസിറ്റീവായി തുടരുകയാണ്. ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5341 ആയി കുറഞ്ഞു. 36 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്.