തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റിന്റെ നേതൃത്വത്തിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് 5000രൂപയുടെ ധനസഹായംം നൽകി. യൂണിറ്റ് പ്രസിഡന്റ് കെ.വി.കൃഷ്ണകുമാറിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ ചെക്ക് ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി ആർ.രാജാമണി, ട്രഷറർ ജി.പരമേശ്വരൻ എന്നിവർ പങ്കെടുത്തു.