ആലപ്പുഴ : ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ 245 കേസുകൾ രജിസ്റ്റർ ചെയ്തു. വ്യാജ സത്യവാങ്മൂലം ഉപയോഗിച്ചതിനും പാസ് ഇല്ലാതെ യാത്ര ചെയ്തതിനും 179 പേരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. ഡ്രോൺ ഉപയോഗിച്ച് 23 സ്റ്റേഷൻ പരിധിക്കുള്ളിൽ നടത്തിയ പരിശോധനയിൽ സാമൂഹിക അകലം പാലിക്കാത്തതിന് 37 പേർക്കെതിരെയും, അനധികൃത മദ്യ നിർമ്മാണം നടത്തിയതിന് 11 പേർക്കെതിരെയും, ഇളവ് അനുവദിക്കാത്ത കടകൾ തുറന്ന് പ്രവർത്തിപ്പിച്ച 14 പേർക്കെതിരെയും കേസെടുത്തു.