ചേർത്തല: ആർദ്റ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ ചേർത്തലയിലെ മാദ്ധ്യമ പ്രവർത്തകർക്ക് നൽകുന്ന 18 സാമഗ്രികളടങ്ങുന്ന കിറ്റിന്റെ വിതരണോദ്ഘാടനം ആർദ്റ ഹാബിറ്റാറ്റ് മാനേജിംഗ് ഡയറക്ടർ പി.ഡി.ലക്കി ചേർത്തല പ്രസ് ക്ളബ് സെക്രട്ടറി കെ.എൻ.എ ഖാദറിനു കൈമാറി നിർവഹിച്ചു.പ്രസിഡന്റ് ടി.പി.സുന്ദരേശൻ അദ്ധ്യക്ഷനായി.
നേരത്തേ, ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പഴവർഗങ്ങളും ശീതളപാനിയങ്ങളും കുപ്പിവെള്ളങ്ങളും ആർദ്ര ഹാബിറ്റാറ്റ് നൽകിയിരുന്നു.ചേർത്തല ജനമൈത്രി പൊലീസുമായി ചേർന്ന് പാവപ്പെട്ട 101 കുടുംബങ്ങൾക്ക് അരി ഒഴികെയുള്ള ഭക്ഷ്യധാന്യകിറ്റ് നൽകി.കാലടി വനത്തിൽ വനപാലകരുടെ നിർദ്ദേശ പ്രകാരം ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ നൽകി .റിട്ട.ഡി.ജി പി.ചന്ദ്രശേഖരൻ ചെയർമാനും പി.ഡി.ലക്കി മാനേജിംഗ് ഡയറക്ടറുമായ സ്ഥാപനമാണ് ആർദ്ര ഹാബിറ്റാറ്റ്. ചേർത്തല പ്രസ് ക്ലബുമായി സഹകരിച്ച് നഗരത്തിലെ നിർദ്ധനരായ ഓട്ടോ ഡ്രൈവർമാർക്കും ലോട്ടറി തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്നും പി.ഡി.ലക്കി അറിയിച്ചു.