ഹരിപ്പാട്: കാൻസർ രോഗിക്ക് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നിർദേശ പ്രകാരം മരുന്ന് എത്തിച്ചു. വലിയഴീക്കൽ തറയിൽകടവ് പുത്തൻപറമ്പിൽ ദേവമ്മയ്ക്കാണ് ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത്‌ ഹെൽപ് ഡസ്ക് ഇടപെട്ട് രമേശ്‌ ചെന്നിത്തലയുടെ നിർദേശപ്രകാരം മരുന്നുകൾ എത്തിച്ചു നൽകിയത്. വാർഡ് മെമ്പർ കുക്കു ഉന്മേഷ് ആണ് ഹെൽപ് ഡെസ്കിൽ വിവരം അറിയിച്ചത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ വഴി​ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുകയായിരുന്നു. ഹരിപ്പാട്ട് എം. എൽ. എ ഓഫീസിൽ നിന്നും അഡ്കാമിന് എന്ന സിറപ്പ് സുനു ഉദയലാൽ, നിധീഷ് സുരേന്ദ്രൻ, കുക്കു ഉന്മേഷ് എന്നിവർ ചേർന്ന് വീട്ടിൽ എത്തിച്ചു നൽകി. ബാക്കി മരുന്നുകൾ പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും അവിടെ നിന്നും കായംകുളം പൊലീസ് സ്റ്റേഷനിലും എത്തിച്ചു. കായംകുളത്തു നിന്നും വീട്ടുകാർ ഏറ്റുവാങ്ങുകയും ചെയ്തു.