ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ പത്തു മുതൽ ഉച്ചക്ക് രണ്ടു വരെ ആയി പരിമിതപ്പെടുത്തിയെങ്കിലും ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ (കസ്റ്റമർ സർവീസ് പോയിന്റ്) രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കും.
ഉപഭോക്തൃ കേന്ദ്രത്തിന്റെ സേവനങ്ങൾ 19ന് പഴയ തിരുമല, മുല്ലക്കൽ വാർഡിലെ എസ്.എസ് കലാമന്ദിറിലും കളർകോട് മഹാദേവ ക്ഷേത്രത്തിനു കിഴക്ക്, കൈലാസ് നഗർ,വീട് നമ്പർ . 14 , ശ്രീരാഗത്തിലും ലഭ്യമാകും.
ഈ കേന്ദ്രങ്ങൾ മുഖേന എല്ലാ ബാങ്കിന്റെയും 10,000 രൂപ വരെ ഉള്ള പണമിടപാടുകൾ, യാതൊരു ചാർജും ഇല്ലാതെ സുരക്ഷിതമായി നടത്താം.
ജില്ലയിലെ മൊത്തം 85 ഉപഭോക്തൃ സേവന കേന്ദ്റങ്ങളിൽ, 69 എണ്ണവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ്.