ഹരിപ്പാട്: ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജൻ ബാബുവിന്റെ നേത്യത്വത്തിൽ രണ്ടിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ചാരായം പിടികൂടി. മൂന്ന് പേർ അറസ്റ്റിൽ . തമല്ലാക്കൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ കരുവാറ്റ കഹസ്കാപുരം തോപ്പ് കാട്ടുപനമ്പിൽ കലൂജ് (35), ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഒരു ലിറ്റർ ചാരായം പിടികൂടി. പള്ളിപ്പാട് നടത്തിയ പരിശോധനയിൽ പ്രദേശവാസികളായ സുഭാഷ് (41), പ്രദീപ്( 40) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നും 750 മില്ലി ചാരായവും പിടികൂടി. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി. അരുൺകുമാർ, പ്രിവന്റീവ് എൻ. കിഷോർ കുമാർ, എം ബൈജു സിവിൽ, എക്സൈസ് ഓഫീസർമാരായ, വി.കെ.രാജേഷ് കുമാർ, ടി​ ജിയേഷ്, സുരേഷ്, രംജിത്, സജീവ് കുമാർ, ഷാജഹാൻ ഡ്രൈവർ സി. സുഭാഷ് എന്നിവർ പങ്കെടുത്തു.