അരൂർ: അരൂർ, ചന്തിരൂർ, എരമല്ലൂർ മേഖലകളിൽ ജപ്പാൻ കുടിവെളളം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടതോടെ നാട്ടുകാർ ദുരിതത്തിൽ. പ്രദേശത്തെ നൂറ് കണക്കിന് ഉപഭോക്താ ക്കൾക്കാണ് ടാപ്പുകളിൽ നിന്ന് വെള്ളം കിട്ടാത്തത്. അരൂർ ക്ഷേത്രം കവലയിലുള്ള ജപ്പാൻ കുടിവെള്ള ടാങ്കിൽ നിന്നുള്ള ശുദ്ധജലമാണ് സമീപ പ്രദേശങ്ങളിൽ വിതരണം നടത്തുന്നത്. പമ്പിംഗ് നടത്തുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ ടാപ്പുകളിലേക്ക് വെള്ളം എത്താത്തതാണ് പ്രശ്നം. നാലു ദിവസമായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും കോൺട്രാക്ടറും ജോലിക്കാരും ജല തടസത്തിന്റെ കാരണം കണ്ടു പിടിക്കാൻ പരിശോധനകൾ പലത് നടത്തിയെങ്കിലും വിജയിച്ചില്ല. നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടർന്ന് വിവിധ വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങളും പ്രശ്ന പരിഹാരത്തിനായി രംഗത്തുണ്ട്. ദേശീയപാതയോരത്തെ വൻമരങ്ങളുടെ വേരുകൾ മൂലം കുടിവെള്ള പൈപ്പുകൾ തടസപ്പെടുകയോ പൊട്ടുകയോ ചെയ്തതാകാനാണ് സാധ്യതയെന്ന് കോൺട്രാക്ടർ പറഞ്ഞു.