ചാരുംമൂട് : ലോക്ക് ഡൗൺ നീളുമ്പോഴും സർക്കാർ തീരുമാനം അംഗീകരിച്ച് മുണ്ട് മുറുക്കിയുടുത്ത് പ്രതീക്ഷയോടെ കഴിയുന്ന വ്യാപാരികളെ വറചട്ടിയിൽ നിന്നം എരിതീയിലേക്ക് എറിയുന്ന തീരുമാനമാണ് കുത്തക ഓൺലൈൻ വ്യാപാരികൾക്ക് പ്രവർത്തിക്കാൻ കൊടുത്ത അംഗീകാരമെന്ന് ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ ദേശീയ ഉപാദ്ധ്യക്ഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാജു അപ്സര പറഞ്ഞു.
ചെറുകിട വ്യാപാരികളുടെ നടുവൊടിക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്മാറിയില്ലെങ്കിൽ വ്യാപാരി സമൂഹം പ്രതിഷേധവുമായി രംഗത്തെത്തുവെന്നും അദ്ദേഹം പറഞ്ഞു.