a

മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 'ഒരു മാമ്പഴക്കാലം' എന്ന പേരിൽ ഗുണമേന്മയുള്ള വിവിധയിനം മാങ്ങകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കമായി.

സംസ്ഥാന കൃഷിവകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ പാലക്കാട് ജില്ലയിലെ മാവ് കർഷകരെ സഹായിക്കാൻ സംസ്ഥാന കൃഷിവകുപ്പ് സംഭരിച്ച മാങ്ങയാണ് ബാങ്കിന്റെ നീതി സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ, ബോർഡ് അംഗങ്ങളായ എം.സോമനാഥൻപിള്ള, ബഹനാൻ ജോൺ മുക്കത്ത്, തമ്പി കൗണടിയിൽ, മോഹനൻ കണ്ണങ്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സിന്ദൂരം, സേലം തുടങ്ങിയ ഗുണമേൻമയുള്ള മാങ്ങകളാണ് വിപണനത്തിന് എത്തിച്ചിരിക്കുന്നത്.