ആലപ്പുഴ: വടക്കൻ ജില്ലകളിൽ ജോലിക്ക് ഹാജരാകേണ്ട കെ.എസ്.ഇ.ബി ജീവനക്കാരെയും കൊണ്ടുള്ള കെ.എസ്.ആർ.ടി.സി ബസ് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെ ശവക്കോട്ടപ്പാലത്തിന് സമീപമുള്ള വൈദ്യുതി ഭവനിൽ നിന്നാണ് 27 കെ.എസ്.ഇ.ബി ജീവനക്കാരെയും വഹിച്ചുള്ള ബസ് യാത്ര ആരംഭിച്ചത്. തിരൂർ വരെയാണ് യാത്ര. കെ.എസ്.ഇ.ബിയുടെ അഭ്യർത്ഥന പ്രകാരം സംസ്ഥാനത്ത് 11 ബസുകളാണ് ജീവനക്കാരെ എത്തിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയത്.