മാവേലിക്കര: അഖില കേരള വിശ്വകർമ്മ മഹാസഭ ചെട്ടികുളങ്ങര മേഖലയുടെ ആഭിമുഖ്യത്തിൽ 1007ാം നമ്പർ ശാഖയിലെ അംഗങ്ങൾക്ക് കോവിഡ് ദുരിതാശ്വാസ കിറ്റുകൾവിതരണം ചെയ്തു. ഭക്ഷ്യ ധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ.കെ.ഈരേഴ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ജി.ഗോപാലകൃഷ്ണൻ, സെക്രട്ടറി സുരേഷ്, ട്രഷറർ ജയചന്ദ്രൻ ചെമ്പോലിൽ, സുരേന്ദ്രൻ ആചാരി, രതീഷ്, സി.സുരേഷ്‌കുമാർ പുത്തൻവീട്ടിൽ, രാംജിത്ത്, തിലക് രാജ്, ഡി.രാജപ്പൻ എന്നിവർ പങ്കെടുത്തു.