a

മാവേലിക്കര: അവശ നിലയിൽ കണ്ട വൃദ്ധനെ പൊലീസും സിവിൽ ഡിഫെൻസ് അംഗങ്ങളും ദയാ ഭവനിൽ എത്തിച്ചു. മാവേലിക്കര പൈനുംമൂട്ടിൽ വാഹന പരിശോധന നടത്തുന്നതി​ന്റെ സമീപത്തെ കടയുടെ വരാന്തയിൽ അവശനിലയിൽ കിടന്ന വൃദ്ധൻ. നടക്കാൻ പോലും ബുദ്ധിമുട്ടിലായിരുന്ന. വൃദ്ധന് ആദ്യം ഭക്ഷണം എത്തിച്ചു കൊടുത്തു. കൃഷ്ണൻകുട്ടി എന്ന പേരുള്ള ഇയാൾ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ 10 വർഷമായി തെരുവിൽ താമസിക്കുകയായിരുന്നു. വള്ളിക്കുന്നത്തിന് അടുത്ത് മണക്കാടാണ് സ്വദേശം.
തുടർന്ന് സെന്റ് മേരീസ് ദയഭവൻ ചെയർമാൻ ഫാദർ പി.കെ.വർഗീസുമായി ബന്ധപ്പെടുകയും ദയഭാവനിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ ചെയ്യുകയും ചെയ്തു. മാവേലിക്കര സി.ഐ വിനോദ് കുമാർ, എ.എസ്.ഐ വർഗീസ്, സി.പി.ഒ സുരേഷ് ബാബു, സിവിൽ ഡിഫൻസ് അംഗങ്ങളായ മേഹുൽ എസ്.മേനോൻ, അനൂപ് മോഹൻ എന്നിവരുടെ നേതൃത്വത്തിൽ കൃഷ്ണൻകുട്ടിയെ ദയഭാവൻ ചെയർമാൻ ഫാദർ പി.കെ.വർഗീസിന് കൈമാറി.