കുട്ടനാട് : മുൻഗണനാ വിഭാഗങ്ങൾക്ക്‌വിതരണംചെയ്യുന്നതിനായി റേഷൻ കടകളിലേക്കു ഭക്ഷ്യധാന്യങ്ങളുമായി പോയ വളളം മുങ്ങി അരി നനഞ്ഞു നശിച്ചു. ഇന്നലെഉച്ചയ്ക്ക് നെടുമുടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ തോട്ടിലാണ് വള്ളംമുങ്ങിയത്. കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിഹിതമായി മുൻഗണനാ വിഭാഗംകാർഡുടമകൾക്ക് നൽകുന്നതിനായി തകഴിയിലെ എൻ എഫ്എസ് എ ഗോഡൗണിൽ നിന്നുമാണ് ഭക്ഷ്യധാന്യങ്ങൾ കൈനകരി,നെടുമുടി പഞ്ചായത്തുകളിലേക്ക് കൊണ്ടു പോയത്. ഭക്ഷ്യധാന്യങ്ങളുമായി പോയരണ്ടുവള്ളങ്ങളിൽഒന്നാണ്‌തോട്ടിൽതാഴ്ത്തിയിരുന്ന തെങ്ങുംകുറ്റിയിൽഇടിച്ച് ഭാഗികമായിമുങ്ങിയത്. പാലം നിർമ്മാണത്തിനായിതാഴ്ത്തിയകുറ്റികൾ കരാറുകാരൻ പിന്നീട്ഊരിമാറ്റിയിരുനനില്ല. ഇരുവശങ്ങളിലും പുല്ല്‌വളർന്നുനിന്നിരുന്നതിനാൽ കുറ്റികാണാൻ സാധിക്കാതെവള്ളംഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ മുങ്ങിയവള്ളത്തിലുണ്ടായിരുന്ന അരിച്ചാക്കുകൾ മറ്റൊരു ചെറിയവള്ളത്തിലേക്ക് മാറ്റി. നനഞ്ഞു നശിച്ച ഭക്ഷ്യധാന്യങ്ങൾക്കു പകരമായി പുതിയവ ഇന്നും നാളെയുമായി റേഷൻകടകളിൽ എത്തിച്ചു നൽകുമെന്ന്ഉറപ്പുലഭിച്ചതായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ജോസ്‌കാവനാട് പറഞ്ഞു.