മാവേലിക്കര: ഓച്ചിറ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ ഓച്ചിറ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത അഭിഭാഷകനായ മുജീബ് റഹ്മാന്റെ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് യുവമോർച്ച മാവേലിക്കര മണ്ഡലം കമ്മി​റ്റി ആവശ്യപ്പെട്ടു. മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്തു സാമ്പത്തിക സ്രോതസ്, വസ്തു ഇടപാടുകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. കോവിഡ് 19 കണക്കിലെടുത്ത് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടന്നത്. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി അധ്യക്ഷനായി. യുവമോർച്ച മണ്ഡലം ഭാരവാഹികളായ സുധി താളീരാടി, അമ്പാടി തെക്കേക്കര, ആദർശ് പണയിൽ, ജിറ്റോ ചുനക്കര ,സുബിത്ത് എന്നിവർ പങ്കെടുത്തു.