ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കരുതൽ സ്പർശം 2020 പദ്ധതിയ്ക്ക് തുടക്കമായി
ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന തീവ്ര പ്രതിരോധ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. മുഴുവൻ വീടുകളിലും മാസ്‌ക്കും മുഴുവൻ ഗ്രാമവാസികൾക്കും ആയുർവേദ പ്രതിരോധ മരുന്നുകളും ലഘുലേഖയും വിതരണവും ചെയ്യും. 20,21 തീയതികളിലായി ഉറവിട നിർമ്മാർജ്ജന പദ്ധതികളുടെ ഭാഗമായി ഓരോ വാർഡുകളിലും മികച്ച ഉറവിട നിർമ്മാർജ്ജനം നടത്തിയ വീട്ടുടമസ്ഥർക്കുളള തണ്ണീർമുക്കം ക്ലീൻ ഹൗസ് അവാർഡും നൽകും. 22 മുതൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി പരിശോധന നടത്തി അവാർഡ് പ്രഖ്യാപിക്കും.കരുതൽ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം കരിക്കാട് പാരിഷ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ ബിനിത മനോജ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി പദ്ധതി വിശദീകരിച്ചു.നാല് കേന്ദ്രങ്ങളിലായി നടന്ന പരിപാടികളിൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ രമാമദനൻ,സുധർമ്മ സന്തോഷ്,രേഷ്മരംഗനാഥ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ.സെബാസ്​റ്റ്യൻ,സനൽനാഥ്,സാനുസുധീന്ദ്രൻ,രമേഷ്ബാബു എന്നിവരും എച്ച്.ഐ ഹരിലാൽ,ജെ.എച്ച് ഐ മാരായ സോണി,തോമസ്, ജതിരാജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലായി പഞ്ചായത്ത് അസി. സെക്രട്ടറി സുനിൽകുമാർ,സി.ഡി.എസ് പ്രസിഡന്റ് ശ്രീജഷിബു എന്നിവർ പങ്കെടുത്തു.