ഓച്ചിറ സ്റ്റേഷനിൽ ഇന്ന് മഹിളാ മോർച്ച വാമൂടിക്കെട്ടി പ്രതിഷേധം

ആലപ്പുഴ: ഓച്ചിറ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ലക്ഷങ്ങൾ

തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തെങ്കിലും പ്രതി​യായ എൻ.സി​.പി​ നേതാവ് മുജീബിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം.

പീഡന കേസിനു പുറമെ നോട്ടിരട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും സംബന്ധി​ച്ച് ആരോപണങ്ങളും സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

മാവേലിക്കര ബാറിലെ അഭിഭാഷകനും താമരക്കുളം സ്വദേശിയുമായ മുജീബ് പണം ഇരട്ടിപ്പി​ച്ചു നല്കാമെന്ന വാഗ്ദാനത്തിൽ നിരവധി ആളുകളുടെ കൈയി​ൽ നിന്നും പണം വാങ്ങിയതായി ആരോപണം ഉണ്ട്. കരുനാഗപ്പള്ളിയിലെ ചില സ്വർണക്കടത്തുകളുമായി ബന്ധപ്പെട്ടാണ് മുജീബ് സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് ആരോപണം. ഇത്തരത്തിൽ സമാഹരിച്ച തുക വലി​യ ഭാഗം റിയൽ എസ്റ്റേറ്റ് ബി​സിനസിൽ നിക്ഷേപിച്ചതായും വി​വരമുണ്ട്. മാവേലിക്കര, താമരക്കുളം പ്രദേശങ്ങളിൽ ഏക്കറു കണക്കിന് ഭൂമി​ വാങ്ങി​യതി​നെക്കുറി​ച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പിയും കോൺഗ്രസും പ്രതിഷേധം ആരംഭിച്ചു.

മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിന്റെ പരിമിതികൾക്കകത്തുനിന്നുകൊണ്ട് ഓച്ചിറ സ്റ്റേഷനിൽ ഇന്ന് വാ മൂടി കെട്ടി പ്രതിഷേധിക്കും.