photo

ചേർത്തല: ചേർത്തല മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, കൊവിഡ് 19മായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ മൂലം സ്വന്തം സ്ഥാപനങ്ങൾ തുറക്കാതെ വിഷമത്തിലായ അംഗങ്ങൾക്ക് ധനസഹായം നൽകും.പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എം.ജയശങ്കർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി.ഭാസി, ജനറൽ സെക്രട്ടറി സിബി പഞ്ഞിക്കാരൻ എന്നിവർ പങ്കെടുത്തു.