photo

ചേർത്തല:ഈസ്​റ്റർ ദിനത്തിൽ മൂർഖന്റെ കടിയേ​റ്റ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടന്നിരുന്ന സനേക് റസ്‌ക്യൂ പ്രവർത്തകനായ എഡ്വിൻ ജോബിന് ആശ്വാസവുമായി മന്ത്റി കെ.രാജു.കഴിഞ്ഞ ഈസ്​റ്റർ ദിനത്തിൽ ഒരു വീടിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടയിലാണ് തണ്ണീർമുക്കം കൊക്കോതമംഗലം വാടപ്പുറം വീട്ടിൽ ജോബിന്റെ മകൻ എഡ്വിന്(27) പാമ്പു കടിയേ​റ്റത്.ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എഡ്വിൻ അപകടനില തരണം ചെയ്ത് കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിരുന്നു. പാമ്പുകളെ കണ്ടാൽ തല്ലിക്കൊന്ന് ശീലമുള്ള നമ്മുടെ നാട്ടിൽ എഡ്വിനെപോലെയുള്ളവരുടെ പ്രവർത്തനം പ്രശംസസനീയമാണെന്നും എഡ്വിന് വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ ആലപ്പുഴ ഡി.എഫ്.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്റി ഫോണിൽ അറിയിച്ചു.ആശുപത്രിയിൽ നിന്ന് വീട്ടിൽ വിശ്രമിക്കുന്ന എഡ്വിനെ കേരള യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേ​റ്റർ ടി.ടി.ജിസ്മോൻ സന്ദർശിച്ചു.ടി.ടി.ജിസ്മോനാണ് ഈ വിവരം വനം മന്ത്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.