ആലപ്പുഴ: പ്രൈവറ്റ് ബസ് ജീവനക്കാരെ സംരക്ഷിക്കാൻ ബസ് ഉടമകൾ തയ്യാറാകണമെന്ന് ആലപ്പി ഡിസ്ട്രിക്ട് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ഹരിദാസൻ നായർ, സെക്രട്ടറി അഡ്വ.എം.എം. അനസ് അലി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജില്ലയിലെ മഹാഭൂരിപക്ഷം ബസ് മുതലാളിമാരും ജീവനക്കാർക്ക് ആവശ്യമായ സഹായം ചെയ്യുമ്പോൾ, ഒരു വിഭാഗം നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. ക്ഷേമനിധിയിൽ അംഗങ്ങളായ മുഴുവൻ തൊഴിലാളികൾക്കും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 5000 രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബസ് ഉടമകൾ ജീവനക്കാരെ ക്ഷേമനിധി അംഗങ്ങൾ ആക്കാതെ ബന്ധുക്കളെ തിരുകിക്കയറ്റി ക്ഷേമനിധി സംവിധാനത്തെ അട്ടിമറിക്കുകയാണ്. ജീവനക്കാരെ ന്യായമായി സംരക്ഷിക്കാൻ ബസ് ഓണേഴ്സ് അസോസിയേഷൻ മുൻകൈയെടുക്കണം. കെ.സി.ടി പോലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ സംരക്ഷിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.