bdb

ഹരിപ്പാട്: എസ്. എൻ.ഡി​.പി​ യോഗം മുട്ടം 994-ാം നമ്പർ ശാഖയും മുട്ടം ശ്രീരാമകൃഷ്ണാശ്രമവും സംയുക്തമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ്‌ ബി. നടരാജൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ മുട്ടം ബാബു, സെക്രട്ടറി വി. നന്ദകുമാർ, സ്വാമി സുഖാകാശ സരസ്വതി, യൂണിയൻ കൗൺസിലർ ബി. രഘുനാഥ്, വനിതാ സംഘം പ്രസിഡന്റ്‌ മഹിളാമണി, സെക്രട്ടറി സുമ സുരേഷ്, മാനേജിംഗ് കമ്മി​റ്റി അംഗങ്ങളായ ബി. ദേവദാസ്, കെ. പി അനിൽ കുമാർ, ആർ. രാജേഷ്, ബി. രവി, വി. രവീന്ദ്രൻ, കല, ജി. സുധാകരൻ, ശ്യാമള രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി .