ഹരിപ്പാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാർത്തികപ്പള്ളി പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും പ്രധാന ജംഗ്ഷനുകളും അണു വിമുക്തമാക്കി. പഞ്ചായത്ത് ഓഫീസ്, ബാങ്കുകൾ, പോസ്റ്റാഫീസ്, ആശുപത്രികൾ, കാത്തിരിപ്പു കേന്ദ്രങ്ങൾ, റേഷൻ കടകൾ, കൃഷിഭവൻ, അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കി. എസ്. മനോജ് കുമാർ, പി.എസ് ശ്രീപതി, ഷാനിൽ സാജൻ, ജോർജി ജോൺ, ബെന്നി, അക്ഷയ് പ്രകാശ്, മെൽവിൻ കുരുവിള, ധനേഷ്, മനേഷ്, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.