ഹരിപ്പാട്: നഗരസഭയുടെ കമ്മ്യൂണിറ്റി അടുക്കളയിലേക്ക് ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് പച്ചക്കറികൾ നൽകി. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി മുരുകൻ പാളയത്തിൽ, മുൻ അസിസ്റ്റന്റ് ഗവർണ്ണറും കൗൺസിലറും കൂടിയായ ബി. ബാബുരാജ് എന്നിവർ ചേർന്നു നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർ മഠത്തിനു ഇവ കൈമാറി. വൈസ് ചെയർപേഴ്സൺ കെ.എം രാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാട്ടിൽ സത്താർ എന്നിവർ പങ്കെടുത്തു.