കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറവും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഗുരുവന്ദനം ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ എസ്. അഭിലാഷ് ഒന്നും വൈക്കം യൂണിയനിലെ എൻ.ആർ. സരിത, ചെങ്ങന്നൂർ യൂണിയനിലെ രാഖി സുകുമാരൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിജയികളെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. വിജയികൾക്ക് സ്വർണ നാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.
ഇതോടൊപ്പം സംഘടിപ്പിച്ച അടുക്കളത്തോട്ടം സെൽഫി മത്സരത്തിൽ ജിജിമോൻ വടയമ്പാടി, ശോഭന നടേശൻ മരട്, കെ.എസ്. ശശികല വെച്ചേത്തറ തിരുവല്ല എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കുടുംബ പ്രാർത്ഥന സെൽഫി മത്സരത്തിൽ കുണ്ടറ പെരുമ്പുഴ സന്തോഷ്, ചേർത്തല യൂണിയനിലെ സി.പി. അനീഷ് കുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. ജയൻ എൻ. ശങ്കരൻ കാലടി, വിനോദ് വിജയഭവൻ നെടുങ്കണ്ടം എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ലോക്ക് ഡൗൺ കാലത്ത് മാനസിക സംഘർഷം ലഘൂകരിക്കുന്നതിനൊപ്പം ശ്രീനാരായണവിജ്ഞാന വ്യാപനവും ലക്ഷ്യം വച്ച് വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരമാണ് സമുദായ അംഗങ്ങൾക്കിടയിൽ അഞ്ച് ദിവസം നീണ്ടുനിന്ന ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചത്. മികവ് പുലർത്തിയ 101 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും 25 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയ 345 പേർക്ക് സർട്ടിഫിക്കറ്റും നൽകുമെന്നും സംഘാടക സമിതി കോ- ഓർഡിനേറ്റർമാരായ പി.വി. രജിമോൻ, എസ്. അജുലാൽ, ജി. ചന്തു, കെ.എം. സജീവ്, ഡോ. വി. ശ്രീകുമാർ എന്നിവർ അറിയിച്ചു.