ആലപ്പുഴ: കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട, ജില്ലയിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ പുതുക്കിയ പദ്ധതിയിൽ അംഗത്വം നിലനിർത്തിയിട്ടുള്ള അംഗങ്ങൾക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതിനായി അംഗത്തിന്റെ പേര്, മേൽവിലാസം, പദ്ധതിയിൽ അംഗത്വം നേടിയ തീയതി, അവസാനം അംശാദായം അടച്ച തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, പദ്ധതിയിൽ അംഗങ്ങളായ മറ്റ് കുടുംബാംഗങ്ങളുടെ വിവരം, മുൻകാലങ്ങളിൽ പദ്ധതിയിൽ നിന്ന് ലഭ്യമായ ആനുകൂല്യങ്ങളുടെ വിവരം, മൊബൈൽ നമ്പർ എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 30 ന് മുമ്പായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ , കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, പവർഹൗസ് വാർഡ്, ആലപ്പുഴ 688007 എന്ന മേൽവിലാസത്തിൽ തപാൽ മുഖേനയോ unorganisedwssbalpy@gmail.com എന്ന ഇമെയിലിലോ നൽകണം.