ഹരിപ്പാട്: അരയാകുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹരിപ്പാട് നഗരസഭ വാർഡ്‌ 17ൽ അസോസിയേഷൻ പരിധിയിൽ കോവിഡ്- 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഹാൻഡ് വാഷും മാസ്കും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീവിവേക് , സെക്രട്ടറി പ്രസാദ്, രവീന്ദ്രൻ പിള്ള, സോമൻ ആചാരി, രവീന്ദ്രനാഥ കുറുപ്പ് , പ്രിയങ്ക എന്നിവർ പങ്കെടുത്തു.