ആലപ്പുഴ: നെല്ലുസംഭരണത്തിന് കർഷകർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സപ്ലൈകോ രണ്ടുദിവസം പ്രത്യേക അവസരം ഒരുക്കുന്നു. നാളെ രാവിലെ പത്തുമുതൽ 21നു വൈകിട്ട് അഞ്ചുവരെ www.supplycopaddy.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ നടത്താത്ത കർഷകർ പ്രത്യേക അവസരം ഉപയോഗപ്പെടുത്തണമെന്ന് പാഡി ഓഫീസർ രാജേഷ് അറിയിച്ചു. നെല്ലുസംഭരണ രജിസ്‌ട്രേഷന് അവസരം ഇനി ദീർഘിപ്പിക്കുന്നതല്ല.