ആലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പ്രകാര്യം സ്വകാര്യ ബസുകളുടെ സർവ്വീസ് നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ഉടമകൾ.
ആലപ്പുഴ നഗരത്തിൽ ഒരു സ്വകാര്യ ബസും 50 കിലോ മീറ്റർ വരെ സർവീസ് നടത്തുന്നില്ല. ആലപ്പുഴയിലെ റോഡുകളിൽ തെക്കോട്ടും വടക്കോട്ടും മാത്രമായി 25 കിലോമീറ്റർ മാത്രമാണ് സർവീസ് പരിധി . ടിക്കറ്റ് ചാർജ് 8 മുതൽ 15 രൂപ വരെയാണ്. ഉത്തരവ് പാലിച്ചാൽ ഒരു ബസിൽ 20 ൽ കൂടുതൽ യാത്രക്കാർക്ക് ഒരേ സമയം യാത്ര ചെയ്യാനാവില്ല. ഈ രീതിയിൽ ഒരു ട്രിപ്പിന് ലഭിക്കാവുന്ന വരുമാനം 300 രൂപ മാത്രം. ചെലവ് 800 മുതൽ 900 രൂപയും. നഷ്ടം ഒരു ബസിന് 3500 മുതൽ 4000 രൂപ വരെയാകും. അതുകൊണ്ട് സർക്കാർ നയങ്ങൾ അപ്രായോഗികമാണെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്.എം. നാസറും പറഞ്ഞു.