ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4,773 പേർ. കഴിഞ്ഞ ദിവസത്തേക്കാൾ 559 പേർ കുറവാണ്.
അഞ്ചു പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും രണ്ട് പേർ മാത്രമേ ഇപ്പോൾ ചികിത്സയിലുള്ളൂ. മൂന്ന് പേർ രോഗവിമുക്തരായി. ആറ് പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. നാലുപേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ വീതം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും കായംകുളം ഗവ. ആശുപത്രിയിലും. 77 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇന്നലെ ഫലമറിഞ്ഞ 29 സാമ്പിളുകളും നെഗറ്റീവ് ആണ്. 40 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. 47 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.