ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 500 മാസ്‌കുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറി. കഴുകി പുനരുപയോഗിക്കാൻ കഴിയുന്ന മാസ്‌കുകളാണിത്. ലോക്ക് ഡൗൺ കാലത്ത് അംഗങ്ങൾ തന്നെയാണ് ഇവ തുന്നിയത്. വനിതാ സംഘം സെക്രട്ടറി ശോഭന അശോക് കുമാർ, ശാന്തി സുദർശനൻ എന്നിവർ ചേർന്ന് ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാമിന് മാസ്കുകൾ കൈമാറി.