ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ മങ്കടക്കാട് ജംഗ്ഷനു സമീപം വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു ലിറ്റർ ചാരായം എക്സൈസ് സംഘം കണ്ടെടുത്തു. ആലപ്പുഴ റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എൻ.പ്രസന്നൻ നേതൃത്വം നൽകിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.എം.ബിയാസ്, സെബാസ്റ്റ്യാൻ, ടി.ജെ.ജസ്റ്റിൻ, അനിൽകുമാർ, സുരേഷ്, ഉണ്ണിക്കൃഷ്ണൻ നായർ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിഷമോൾ എന്നിവർ പങ്കെടുത്തു.