ആലപ്പുഴ:കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്സിറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്‌സര എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

2014 മുതൽ 2017 വരെയുള്ള കണക്കുകൾ വീണ്ടും കുത്തിപ്പൊക്കി അയ്യായിരം കോടി രൂപ പിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഇത് വിശ്വസിച്ച് സാധാരണക്കാരായ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട് വീണ്ടും അരാജകത്വമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള വമ്പിച്ച പ്രതിഷേധ സമരങ്ങളായിരിക്കും നേരിടേണ്ടി വരികയെന്നും നേതാക്കൾ വ്യക്തമാക്കി.