ആലപ്പുഴ:സ്പ്രിൻഗ്ളർ ഇടപാടിനും കരാറിനും ഉത്തരവാദിത്വംഏറ്റെടുക്കുന്ന ഐ.ടി സെക്രട്ടറിയുടെ നടപടി അപഹാസ്യമാണെന്ന് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സർക്കാരിന്റെ വ്യവസ്ഥാപിതമായ സ്റ്റോർ പർച്ചേസ് നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഈ സാഹചര്യത്തിൽ നടത്തിയ കരാർ നടപടി സംശയാസ്പദമാണ്. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.