മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ നേതൃത്വത്തിൽ ടൗൺ മേഖലയിലെ ഡയാലിസിസ് രോഗികൾക്കും 50 ഓളം കിടപ്പു രോഗികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം, ഉദാരമതികളുടെ സഹായത്താൽ യൂണിയൻ നടത്തുന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായിട്ടാണ് ടൗൺ മേഖലയിൽ രണ്ടാം ഘട്ടമായി കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചത്. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. രാജൻ ഡ്രീംസ്, വിനു ധർമ്മരാജ്, ഗോപൻ ആഞ്ഞിലിപ്ര, അജി പേരാത്തേരിൽ ശാഖാ ഭാരവാഹികളായ അഡ്വ.അനിൽ, സാബു ഗോപാലകൃഷ്ണൻ, പ്രസാദ് എന്നിവർ വിവിധ ശാഖാ യോഗങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി. അജി പേരാത്തേരിൽ ആണ് കിറ്റുകൾ സംഭാവനയായി നൽകിയത്. ഡയാലിസിസ് കിറ്റുകളുടെ രണ്ടാം ഘട്ട വിതരണം നാളെ ആരംഭിക്കും. ആവശ്യമുള്ളവർ ശാഖ സെക്രട്ടറി മുഖേന യൂണിയനിൽ അപേക്ഷ നൽകണമെന്ന് അഡ്വ.സിനിൽ മുണ്ടപ്പളളി അറിയിച്ചു.