കുട്ടനാട്: വീടിനു സമീപം സൂക്ഷിച്ചിരുന്ന 20 ലിറ്റർ കോടയുമായി കാവാലം മൂന്നാംവാർഡ് കുന്നുമ്മ വില്ലേജിൽ ഓലേഴം വീട്ടിൽ രാജേന്ദ്രനെ (53) പുളിങ്കുന്ന് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി നടന്ന റെയ്ഡിൽ വീടിന് പിന്നിലെ ഷെഡിൽ കന്നാസിൽ സൂക്ഷിച്ച നിലയിലാണ് കോട കണ്ടെത്തിയത്. റിമാൻഡ് ചെയ്തതിനെത്തുടർന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റി. സി.ഐ ആർ. രാജീവ,എസ്.ഐ എൻ.ജെ. ആന്റണി, ബാബുരാജ്, സിനീയർ സി.പി.ഒമാരായ സജു സാമുവൽ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്