കായംകുളം: കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കായംകുളം നഗരസഭയിൽ നടപ്പാക്കിവരുന്ന ധർമ്മചികിത്സാ പദ്ധതിയിലൂടെ കാൻസർ, കിഡ്‌നി, ഹൃദ്രോഗം എന്നീ അസുഖങ്ങൾക്ക് ഒരു മാസത്തേക്കുള്ള മരുന്ന് സൗജന്യമായി നൽകുന്നതിന്റെ രജിസ്‌ട്രേഷൻ 20 ന് അവസാനിക്കുന്നതാണെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. ഇത്തരത്തിൽ മരുന്നുകൾ ആവശ്യമുള്ളവർ ആയത് സംബന്ധിച്ച രേഖകൾ 20 ന് മുമ്പായി നഗരസഭാ ഹെൽത്ത് വിഭാഗത്തിൽ ഏൽപ്പിക്കണം. സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.