മാവേലിക്കര: അഡ്വ.മുജീബ് റഹ്മാന്റെ ഇടപാടുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നു മഹിളാ മോർച്ച മാവേലിക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്ത് സാമ്പത്തിക സ്രോതസ്സ്, വസ്തു ഇടപാടുകൾ, സ്വർണ്ണ കള്ളക്കടത്ത് എന്നിവയെക്കുറിച്ച് അന്വേഷിക്കണം. കൊവിഡ് കണക്കിലെടുത്ത് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടന്നത്. മണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ അദ്ധ്യക്ഷയായി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ അംബിക ദേവി, രാജമ്മ ഭാസുരൻ, വിജയമ്മ, രാജശ്രീ, ജയശ്രീ അജയകുമാർ, മഹിള മോർച്ച ഭാരവാഹികളായ പുഷ്പലത, ഉമയമ്മ വിജയകുമാർ, രാജി, സുനിത, തുളസി ഭായി, ദീപ, പത്മകുമാരി എന്നിവർ സംസാരിച്ചു.