ചേർത്തല:തുറവൂർ മഹാക്ഷേത്തിന്റെ മുലസ്ഥാനമായ ശ്രീഭൂതനിലം ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം മാറ്റിവെച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.നിലവിലെ നിയന്ത്റണങ്ങളും വിലക്കുകളും മാറുന്ന മുറയ്ക്ക് ഉത്സവം നടത്തും. ക്ഷേത്രം ഉപദേശകസമിതിയുടെ നേതൃത്വത്തിൽ 24 ന് ആരംഭിക്കാനിരുന്ന വൈശാഖോത്സവത്തിലെ ഭാഗവത സപ്താഹം, മെയ് 6 ന് നടത്തുന്ന നൃസിംഹജയന്തി സഹസ്ര കലശം എന്നീ ചടങ്ങുകൾ മാറ്റിവെച്ചു.നിലവിലെ നിയന്ത്റണങ്ങൾക്ക് മാറ്റമുണ്ടാകുമ്പോൾ ദേവസ്വം ബോർഡിന്റെയും ക്ഷേത്രം തന്ത്റിയുടെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി ചടങ്ങുകൾ നടത്തുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് ബി.സുധാകര മേനോൻ, സെക്രട്ടറി ആർ.ജയേഷ് എന്നിവർ അറിയിച്ചു.