മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്ത്‌ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിക്കാൻ പഞ്ചായത്ത്‌ അംഗങ്ങളായ കോൺഗ്രസ് നേതാക്കളെ സി.പി.എം അനുവദിക്കുന്നില്ലെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആരോപിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത്‌ ഭരണ സമിതിയുടെ നിലപാടിൽ മണ്ഡലം പ്രസിഡന്റ് അനീഷ് കരിപ്പുഴ പ്രതിഷേധം അറിയിച്ചു. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സർവോദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കിച്ചണിന്റെ പ്രവർത്തനം സി.പി.എമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് നിറുത്തിച്ചുവെന്നും കമ്മിറ്റി ആരോപിച്ചു.