മാവേലിക്കര: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം മണ്ഡലം കമ്മിറ്റിയും ചെട്ടികുളങ്ങര യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി മാസ്കുകൾ വിതരണം ചെയ്തു. ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിൽ മാവേലിക്കര സി.ഐ ബി.വിനോദ് കുമാറിന് മാസ്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏകോപന സമിതി ചെട്ടികുളങ്ങര യൂണിറ്റ് പ്രസിഡന്റ് പി.ജി.പ്രവീൺ കുമാർ അധ്യക്ഷനായി. കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ്, ഹരിദാസ്, സജു മറിയം, വിജയകുമാർ, ജി.ജോൺ, ബിജു തമ്പി, രാധാകൃഷ്ണപിള്ള, പഞ്ചമൻ, ഹരികുമാർ ,രാജേഷ്, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.