മാവേലിക്കര: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ മൂന്ന് ലിറ്റർ ചാരായവും പത്ത് ലിറ്റർ കോടയുമായി യുവാവ് അറസ്റ്റിൽ. ചുനക്കര വടക്കുംമുറി മോഹനാലയത്തിൽ ഗോകുൽ (ഉണ്ണി-27) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസാണ് പരിശോധന നടത്തിയത്. സി.ഐ ബാബുക്കുട്ടൻ, എസ്.ഐ ജാഫർ ഖാൻ, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ വിനോദ്, അബ്ദുൽ സമദ്, സുൽഫിക്കർ, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.