തുറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടണക്കാട് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സാനിട്ടൈസറും മാസ്‌കുകളും അപരാജിത ധൂപചൂർണ്ണവും വിതരണം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഡി.പി.യിൽ നിന്നുള്ള 9000 സാനിട്ടൈസറുകൾ, 9000 അപരാജിത ചൂർണം പായ്ക്കറ്റുകൾ, 20,000 മാസ്‌കുകൾ എന്നിവയാണ് വിതരണം ചെയ്യുന്നത്.15 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
വെട്ടയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രമോദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മഞ്ജു ബേബി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മനോജ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.പി. സുമേഷ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ആർ. ഡി. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ എം.എസ്. സുമേഷ്, വി.എം. ധർമജൻ, ടി.എ. ബേബിച്ചൻ, ശ്യാമള അശോകൻ, പഞ്ചായത്ത് സെക്രട്ടറി ലത എ. മേനോൻ, മെഡിക്കൽ ഓഫീസർ ഡോ. മൃദുല രാവുണ്ണി തുടങ്ങിയവർ പങ്കെടുത്തു.