മാവേലിക്കര: ലോക്ക് ഡൗൺ കാലയളവിൽ കഥകളി ആസ്വാദക സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള വാട്സ് ആപ് ഗ്രൂപ്പിൽ കഥകളിയിലെ തിരഞ്ഞെടുത്ത പ്രസക്ത പദങ്ങൾ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്നു. കഥകളി സംഗീതജ്ഞൻ കലാമണ്ഡലം സുരേന്ദ്രൻ തോടയം ആലപിച്ചാണ് ഉദ്ഘാടനം ചെയ്തത്. പ്രശസ്ത കഥകളി സംഗീതഞ്ജരായ കലാനിലയം ഉണ്ണിക്കൃഷ്ണൻ, കോട്ടയ്ക്കൽ നാരായണൻ, കലാമണ്ഡലം കൃഷ്ണൻകുട്ടി, പത്തിയൂർ ശങ്കരൻകുട്ടി, ഡോ.സദനം ഹരികുമാർ, കോട്ടക്കൽ മധു, കലാമണ്ഡലം സജിവ്, വെള്ളിനേഴി ഹരിദാസ്, കലാമണ്ഡലം ജയപ്രകാശ്, നെടുമ്പള്ളി റാമോഹൻ, മീരാ റാമോഹൻ, കലാനിലയം രാജീവ്, വെള്ളിനേഴി ഹരികൃഷ്ണൻ, ഹരിശങ്കർ കണ്ണമംഗലം തുടങ്ങിയവർ പങ്കെടുത്തു.
കഥകളി സംഗീതത്തോടൊപ്പം മേളാചാര്യൻ കരൂർ വാസുദേവൻ നമ്പൂതിരിയുടെ അഷ്ടകലശത്തിന്റെ അവതരണവും കലാമണ്ഡലം അച്യുതവാര്യരുടെ മദ്ദളകേളി, കലാഭാരതി മുരളി അവതരിപ്പിച്ച തായമ്പക എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് അഡ്മിൻ എ.യു അനിൽ വർമ്മയാണ് പരിപാടി ഏകോപി​പി​ച്ചത്.