മാവേലിക്കര: നഗരസഭയിലെ സമൂഹ അടുക്കളയുടെ പ്രവർത്തനം വിപുലീകരിക്കാനായി ഇന്നലെ മുതൽ പ്രവർത്തനം ടൗൺ ഹാളിലേക്ക് മാറ്റി. ഭക്ഷണം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണിതെന്ന് നഗരസഭ അദ്ധ്യക്ഷ ലീല അഭിലാഷ് പറഞ്ഞു. രാവിലെ 9ന് മുമ്പായി ഫോണിൽ അറിയിക്കുന്നവർക്ക് 20 രൂപ നിരക്കിലാണ് ഉച്ചഭക്ഷണം പൊതിയായി നൽകുന്നത്. അഗതികൾക്കും അശരണർക്കും സൗജന്യമാണ്. ഭക്ഷണവിതരണ കേന്ദ്രത്തിൽ എത്താൻ സാധിക്കാത്തവർക്ക് സന്നദ്ധ പ്രവർത്തകർ എത്തിച്ചു നൽകുന്നുണ്ട്. ഇന്നലെ 250 പൊതികളാണ് വിതരണം ചെയ്തത്. ഫോൺ: ലീല അഭിലാഷ്- 9447804191, സതി കോമളൻ- 9446331846 എന്നിവരുമായി ബന്ധപ്പെടണം.