ചേർത്തല: സാമൂഹിക അടുക്കളയുടെ പ്രവർത്തനത്തിൽ രാഷ്ട്രീയ വിവേചനം ആരോപിച്ച് ബി.ജെ.പി ചേർത്തല നിയോജകമണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിലാണ് ഉപവാസം അനുഷ്ഠിച്ചത്. രാവിലെ ആറിന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ സമരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാൽ, സുമി ഷിബു, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയി, എം.എസ്. ഗോപാലകൃഷ്ണൻ, സാനു സുധീന്ദ്രൻ, അരുൺ കെ. പണിക്കർ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.