bxh

ഹരിപ്പാട് : വീട്ടിൽ വാറ്റുന്നതിനിടെ 8 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും 200 ലിറ്റർ കോടയും ഗ്യാസ് സിലിണ്ടറും ഉൾപ്പെടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആറാട്ടുപുഴ തറയിൽ കടവ് കുളത്തിന്റെ ചിറയിൽ അനിൽ കെ. ജോൺ (കൊച്ചുണ്ണി) ആണ് പിടിയിലായത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജൻ ബാബുവിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ ടി.എ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. രാജേഷ് കുമാർ, ടി. ജയേഷ്, ഡ്രൈവർ സുഭാഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.