ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ 52 വാർഡുകളിലായി 48,000 വീടുകളിൽ ഇന്ന് മുതൽ സാനിട്ടൈസറുകൾ വിതരണം ചെയ്യും. വീടുകളിൽ കൊവിഡ് ബോധവത്കരണ സ്റ്റിക്കറുകളും പതിപ്പിക്കും. ആശാ വർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലായിരിക്കും വിതരണമെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ.റസാഖ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ എന്നിവർ അറിയിച്ചു.