ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് 9-ാം വാർഡ് കേളംവെളി രാജേഷിന്റെ വീട്ടിൽ നിന്ന് 3 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ചേർത്തല എക്‌സൈസ് സംഘം പിടികൂടി. പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ പ്രതിയെ പിടികൂടാൻ അന്വേഷണം ശക്തമാക്കി. പ്രിവന്റീവ് ഓഫീസർ സി.എൻ.ജയന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) കെ.പി. സജിമോൻ,ടി.ആർ.സാനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഡി. മായാജി, സി.എൻ.ബിജുലാൽ, കെ.ടി.കലേഷ്, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.